തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായാണ് മഹാനവമി ആഘോഷിക്കുന്നത്. ദുർഗ്ഗാദേവി സിദ്ധിദാത്രി രൂപത്തിൽ ആരാധിക്കപ്പെടുന്നു. മൂകാംബിക ഉൾപ്പെടെയുള്ള പ്രധാന ദേവിക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു. നവരാത്രി ആഘോഷങ്ങളിൽ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്ന ഈ പുണ്യദിനത്തിൽ മഹിഷാസുരവധവും മൈസൂർ ദസറയും അനുസ്മരിക്കപ്പെടുന്നു.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വീടുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, പുസ്തകങ്ങൾ എന്നിവ വെച്ചുള്ള പൂജകൾക്കും ആയുധപൂജയ്‌ക്കും ഇന്നാണ് പ്രാധാന്യം.ദുർഗ്ഗാദേവി മഹിഷാസുരൻ എന്ന അസുരനെ വധിച്ച ദിവസമായാണ് മഹാനവമി കണക്കാക്കപ്പെടുന്നത്.
ഈ ദിവസം ദേവിയെ ‘മഹിഷാസുരമർദ്ദിനി’യായും സിദ്ധിദാത്രിയായും ആരാധിക്കുന്നു. നവരാത്രി പൂജകളുടെ പൂർണ്ണതയ്‌ക്കായി മഹാനവമി ദിവസം പ്രത്യേക ഹോമങ്ങളും വഴിപാടുകളും നടത്താറുണ്ട്. കന്യാപൂജ: ഉത്തരേന്ത്യയിലും ബംഗാളിലും ദുർഗ്ഗാദേവിയുടെ രൂപമായി ഒമ്പത് പെൺകുട്ടികളെ ആരാധിക്കുന്ന കന്യാപൂജ ഈ ദിവസം നടത്തുന്നു.
















