കോഴിക്കോട്:വഖഫ് ബോര്‍ഡ് പുന:സംഘടനയില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കില്ല. യോഗം കോഴിക്കോട് ആണ് നടക്കുന്നത്.
കാന്തപുരം വിഭാഗത്തിന് പ്രാധിനിധ്യം കൊടുക്കേണ്ടതാണ്.കരുതി കൂട്ടി ഒഴിവാക്കിയതല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പ്രാതിനിധ്യം നല്കാന് മാര്‍ഗവുമുണ്ടോ എന്ന് നോക്കി ചര്‍ച്ച നടത്തി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഹജ്ജ് കമ്മിറ്റി,മദ്രസ ബോര്‍ഡ് എന്നിവയില്‍ പ്രാതിനിധ്യം നല്‍കാം എന്നാണ് കരുതിയത്.കാറ്റഗറി അനുസരിച്ച് നിയമനം നടത്തിയപ്പോള്‍ പറ്റിയതാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എഫ് സി ആര് എ, എസ് ഐ ആര് വിഷയം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നത്.വഖഫ് ബോര്‍ഡ് പുനഃസംഘടന ചര്‍ച്ചയാകുമോ എന്ന് വ്യക്തമല്ല.















