കാസര്കോട്: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ പാര്ട്ടിയില് വന് പൊട്ടിത്തെറി. മുന് സംസ്ഥാന സെക്രട്ടറി പരേതനായ കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പ്രമുഖ നേതാവ് എം രാഘവന് പാര്ട്ടി വിട്ടു. പാര്ട്ടി ഏല്പ്പിച്ച മുഴുവന് ചുമതലകളും ഒഴിഞ്ഞു.ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് നല്കിയതായി എം. രാഘവന് സ്ഥിരീകരിച്ചു.
സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗവും ഏരിയ സെന്റര് അംഗവുമായ രാഘവന്, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, രണ്ട് പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞത്. ഇതിന് പുറമെ കോട്ടച്ചേരി സര്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവച്ചു. സഹകരണ സംഘം രജിസ്ട്രാര്ക്കാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കൊണ്ടുളള കത്ത് നല്കിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ഏതാനും പേരെ ഉള്പ്പെടുത്തിയപ്പോള് പോലും അനുഭവസമ്പത്തും സംഘടനാ പാടവവുമുള്ള രാഘവനെ ബോധപൂര്വം തഴഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
നേതൃത്വത്തിന്റെ നിരന്തര അവഗണനയില് പ്രതിഷേധിച്ചാണ് രാജിയെന്നാണ് പാര്ട്ടിക്കുള്ളില് നിന്നുതന്നെയുള്ള സൂചന.എസ്എഫ്ഐയിലൂടെ വളര്ന്നുവന്ന് ജില്ലയിലെ പ്രധാന നേതാക്കളില് ഒരാളായി മാറിയ രാഘവന്റെ രാജി കാഞ്ഞങ്ങാട് മേഖലയില് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.വിപുലീകരിച്ച ജില്ലാ കമ്മറ്റി യോഗത്തിന് പിന്നാലെ മുതിര്ന്ന നേതാവ് രാജിവെച്ചത് സിപിഎം കാസര്കോട് ജില്ലാ ഘടകത്തില് ചര്ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംഘടനാ തലത്തില് തിരുത്തല് നടപടികളും നേതൃത്വത്തിന്റെ പുന:ക്രമീകരണവും സംബന്ധിച്ച് പാര്ട്ടിക്കുള്ളില് ചര്ച്ചകള് നടക്കുന്നതിനിടെയാണ് എം രാഘവന്റെ രാജി.
















