കൃഷിയിടത്തില് നിന്ന് വിപണിയിലേക്കും മൂല്യവര്ധനയിലേക്കും
ഭക്ഷ്യക്ഷാമത്തില്നിന്ന് റെക്കോര്ഡ് വിളവെടുപ്പുകളിലേക്ക് ഭാരതം മുന്നേറിക്കഴിഞ്ഞു. ഉല്പാദന വര്ദ്ധനയില് നിന്ന് മൂല്യവര്ദ്ധനയിലേക്കും ഭക്ഷ്യസുരക്ഷയില് നിന്ന് പോഷകാഹാര സുരക്ഷയിലേക്കുമുള്ള അടുത്ത കുതിപ്പാണ് ഇനി രാജ്യത്തിന് ആവശ്യം. കാലാവസ്ഥാ അതിജീവന...











