തിരുവനന്തപുരം:കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. നിലവിലെ ലോജിസ്റ്റിക് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
കാര്‍ഗോ സര്‍വീസ് ഫ്‌ലാഗ് ഓഫ് ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ വിജയകരമായി നടപ്പാക്കുന്ന കാര്‍ഗോ സേവനങ്ങളുടെ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും ഈ മേഖലയിലെത്തുന്നത്.
ലോജിസ്റ്റിക് മേഖലയിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിലൂടെ വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ.ശശി തരൂര്‍ എംപി, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ തുടങ്ങിയവര്‍ പങ്കെടുക്കും.
















