Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്നും അപമാനിച്ചെന്നും സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയ യുവാവായ പൊലീസുദ്യോഗസ്ഥന്‍ തിരിച്ചു നടത്തിയ വെല്ലുവിളിയില്‍ പതറിയിരിക്കുകയാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്കെയും സൗരവ് ദാസും അഷുതോഷ് റാങ്കയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 06:44 pm IST
inIndia

ന്യൂദല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ താന്‍ ലൈംഗികാതിക്രമം നടത്തിയെന്ന സിജെപി ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാത്രം തനിക്ക് പ്രൊമോഷന്‍ നല്‍കിയാല്‍ മതിയെന്ന ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ഭഗതിന്റെ നിലപാടില്‍ കിടുങ്ങി സിജെപി നേതാക്കള്‍.  കോടതിയെയും മന്ത്രിമാരെയും ബന്ദികളാക്കാന്‍ നോക്കുന്ന സിജെപിയ്‌ക്ക് നേരെ ഇത്രയും മൂര്‍ച്ചയേറിയ ചാട്ടുളി ഒരു യുവ പൊലീസുദ്യോസ്ഥന്‍ പായിക്കുമെന്ന് സിജെപി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സിജെപി നടത്തിയ പ്രക്ഷോഭത്തിനിടെ വിവേക് ഭഗത് എന്ന യുവ പൊലീസുദ്യോഗസ്ഥന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു എന്നായിരുന്നു സിജെപിയുടെ ആരോപണം. പ്രതിഷേധത്തിനിടെ ഒരു വനിതാ മാധ്യമപ്രവർത്തകയെ വിവേക് ഭഗത് കടന്നുപിടിച്ചെന്ന് ആരോപിച്ച് സിജെപി (CJP) സഹ-കൺവീനർ സൗരവ് ദാസ് ഭഗതിനെതിരെ രംഗത്തെത്തിയിരുന്നു. വിവേക് ഭഗതിനെ സസ്പെൻഡ് ചെയ്യണമെന്നും എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടിരുന്നു. വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതായി സിജെപി സ്ഥാപകനും കൺവീനറുമായ അഭിജിത് ദിപ്കെയും ആരോപിച്ചു. എന്നാല്‍ സിജെപി നേതാക്കളുടെ ആരോപണത്തില്‍ ചൂളിയിരിക്കുന്നതിന് പകരം ശക്തമായി വിവേക് ഭഗത് രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം 32കാരനായ വിവേക് ഭഗത് എന്ന മിടുക്കനായ ഈ പൊലീസ് ഉദ്യോഗസ്ഥന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് നല്‍കിയ സ്ഥാനക്കയറ്റം മരവിപ്പിക്കണമെന്നും താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചില്ലെന്ന് തെളിഞ്ഞാല്‍ മാത്രം തനിക്ക് സ്ഥാനക്കയറ്റം മതിയെന്നും നിലപാട് എടുത്തിരിക്കുകയാണ് വിവേക് ഭഗത്.

ഇതോടെ പച്ചനുണകള്‍ പറയുകയും കള്ള വീഡിയോകള്‍ എടുക്കുകയും ചെയ്ത ശേഷം അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനെയും പൊലീസീനെയും അപമാനിക്കുന്ന സിജെപിയുടെ സ്ഥിരം ഗൂഢഅജണ്ടയ്‌ക്ക് നേരെയാണ് വിവേക് ഭഗത് ചാട്ടുളി പായിച്ചിരിക്കുന്നത്. ഇങ്ങിനെ ഒരു തുറന്ന വെല്ലുവിളി വിവേക് ഭഗത് ഉയര്‍ത്തുമെന്ന് സിജെപി പ്രതീക്ഷിച്ചില്ല. കുറ്റം ചെയ്തില്ലെന്ന ബോധ്യം തന്നെയാണ് വിവേക് ഭഗതിനെ ഇത്തരമൊരു വെല്ലുവിളിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇതാണ് സിജെപിയെ കിടുക്കിയത്.

തനിക്ക് നല‍്കിയ സ്ഥാനക്കയറ്റം മരവിപ്പിക്കണമെന്നും സിജെപി സമരത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മാത്രം സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്നുമാണ് 32കാരനായ വിവേക് ഭഗതിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിവേക് ഭഗത് ദല്‍ഹി കമ്മീഷണര്‍ക്ക് കത്തയച്ചു. “ഒരു യൂട്യൂബർ ഉന്നയിച്ച ആരോപണങ്ങളിൽ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് തനിക്കെതിരെ അന്വേഷണം നടത്തുന്ന കാര്യം പരിഗണിച്ച്, എന്നെ മാത്രം ബാധിക്കുന്ന ഈ ഉത്തരവ് താൽക്കാലികമായി മരവിപ്പിക്കാൻ ഞാൻ സമ്മതം നൽകുന്നു,” – എന്നാണ് വിവേക് ഭഗത് തിങ്കളാഴ്ച ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. .

അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (DCP) റാങ്കിലേക്കാണ് കഴിഞ്ഞ ദിവസം വിവേക് ഭഗതിന് സ്ഥാനക്കയറ്റം നല്‍കിയതായി അറിയിപ്പ് വന്നത്. എന്നാല്‍ ഇതിനിടെയാണ് ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. സിജെപിയുടെ ദല്‍ഹിസമരത്തിനിടെ ഒരു വനിതാമാധ്യമപ്രവര്‍ത്തകയെ ശാരീരകമായി അതിക്രമിച്ചുവെന്നായിരുന്നു സിജെപി നേതാക്കളായ സൗരവ് ദാസും അഭിജിത് ദീപ്കെയും അശുതോഷ് റാങ്കയും ആരോപിച്ചത്. തന്റെ സ്ഥാനക്കയറ്റം താൽക്കാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി പോലീസ് ഉദ്യോഗസ്ഥൻ വിവേക് ​​ഭഗത് കമ്മീഷണർക്ക് കത്ത് നൽകി.

“ഓരോ ദിവസവും ഡൽഹി പോലീസ് കൂടുതൽ അധഃപതിക്കുകയാണെന്നും ഒരു വനിതാ മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്നാരോപിക്കപ്പെടുന്ന വിവേക് ​​ഭഗത്തിനെതിരെ നടപടിയെടുക്കേണ്ടതിന് പകരം അഡീഷണൽ ഡിസിപി ആയി സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സിജെപി എക്സില്‍ കുറിച്ചത്. . ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ സ്ഥാനക്കയറ്റം ലഭിക്കുന്ന എന്ത് തരം വ്യവസ്ഥിതിയിലാണ് നമ്മൾ ജീവിക്കുന്നത് എന്നും സിജെപി ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി തന്റെ സ്ഥാനക്കയറ്റം മരവിപ്പിക്കണമെന്നും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മാത്രം സ്ഥാനക്കയറ്റം മതിയെന്നും വിവേക് ഭഗത് തിരിച്ചടിച്ചതോടെ സിജെപിയില്‍ അങ്കലാപ്പുണ്ട്. പൊതുവേ സത്യസന്ധനായ ഉദ്യോഗസ്ഥനായി പേരെടുത്ത ആളാണ് 32കാരനായ വിവേക് ഭഗത്.

ന്യൂഡൽഹിയിലെ കണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ സബ്-ഡിവിഷണൽ പോലീസ് ഓഫീസറായി (SDPO) സേവനമനുഷ്ഠിക്കുന്ന ഭഗത്, ഒക്ടോബർ 5-ന് (തിങ്കളാഴ്ച) പുറത്തിറക്കിയ ഉത്തരവിലൂടെ അഡീഷണൽ ഡിസിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച 12 പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി (ആഭ്യന്തരം) രമേഷ് കുമാറാണ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്.

 

Tags: Delhi Police officerPromotionFake VideoLatest newscjpSaurav DasAbhijit DipkeVivek Bhagat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.