നടിമാരായ അംബികയും രാധയും തമ്മിലുള്ള സ്വത്ത് തർക്കം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനിടെ പുതിയ അഭിമുഖത്തിൽ അംബിക തന്റെ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ എനിക്ക് രണ്ട് ആൺമക്കളാണ്. ഞങ്ങൾ ഒരുമിച്ചല്ല ഉള്ളത്. മൂത്തവന് 35 വയസിന് മുകളിലായി. ഇളയവന് 33 ഉം. രണ്ട് പേരും വിവാഹം ചെയ്തിട്ടില്ല. ഞാൻ വിവാഹം ചെയ്യാൻ പറഞ്ഞതാണ്. ഇല്ല അമ്മാ, ഞങ്ങൾ തീരുമാനിക്കുമെന്ന് അവർ.
ഞാനങ്ങനെ വിട്ടു. കാരണം ഞാൻ പറഞ്ഞിട്ട് വിവാഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്നും അംബിക ചൂണ്ടിക്കാട്ടി. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാം എന്ന നിലപാടാണ് ഇന്നത്തെ കുട്ടികൾക്ക്. ഞങ്ങളൊക്കെ വളർന്ന് വരുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ വിളിക്കും. വന്നിരുന്ന് അന്നുണ്ടാക്കിയത് വിളമ്പും. ഒന്നും മിണ്ടാതെ അത് കഴിക്കണം
എന്നാൽ എന്റെ മകനിൽ നിന്നുണ്ടായ അനുഭവമുണ്ട്. ഒരു ദിവസം അവന് ഭക്ഷണമുണ്ടാക്കി വിളമ്പി. ചോറ് വിളമ്പി നടുവിൽ സാമ്പാർ വിളമ്പി. അവൻ എന്നെ നോക്കി. നടുവിൽ വിളമ്പാൻ ഞാൻ പറഞ്ഞോ എന്ന് ചോദിച്ചു. സെെഡിൽ വെക്കണമായിരുന്നു, അല്ലെങ്കിൽ എന്നോട് ചോദിക്കണമായിരുന്നു എന്നും മകൻ. ഇത് ഞാൻ എന്റെ അമ്മയോട് പറഞ്ഞിരുന്നെങ്കിൽ പാത്രം എന്റെ തലയിൽ കമിഴ്‌ത്തിയേനെ. അതാണ് അന്നത്തെ തലമുറയിലെ വ്യത്യാസം. ഞാൻ ദേഷ്യപ്പെട്ടതല്ല, അടുത്ത തവണ എന്നോട് ചോദിക്ക് എന്നും മകൻ പറഞ്ഞിട്ടുണ്ട്.
എൻആർഐ ആയ പ്രേം കുമാർ എന്ന വ്യക്തിയെയാണ് അംബിക വിവാഹം ചെയ്തിരുന്നത്. 1988 ലായിരുന്നു വിവാഹം. വിവാഹശേഷം അംബിക അമേരിക്കയിലായിരുന്നു. എന്നാൽ 1996 ൽ ഇരുവരും പിരിഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അംബിക അഭിമുഖങ്ങളിലൊന്നും അധികം സംസാരിക്കാറില്ല.
















