കോഴിക്കോട്:കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര് മോഹന്‍(73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ ശ്രദ്ധേയനാണ്.
മികച്ച അധ്യാപകനുമായിരുന്നു.സംസ്കാരം വ്യാഴാഴ്ച. ആലപ്പുഴ സ്വദേശിയാണ്. ദീര്‍ഘകാലമായി കോഴിക്കോടാണ് ആര് മോഹന്‍ താമസിച്ച് വന്നത്.
















