ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍. മയ്യനാട് ദവളക്കുഴി സ്വദേശി ലക്ഷ്മിയാണ് (27) പിടിയിലായത്.
കൊല്ലം ഉളിയക്കോവിലിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ലക്ഷ്മിയും സുഹൃത്ത് അരുണും ചേര്‍ന്ന് ഒരു വളയും കൈച്ചെയിനും പണയം വച്ചിരുന്നു. എന്നാല്‍ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എത്താഞ്ഞതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് കേസെടുത്തുവെന്ന് വ്യക്തമായതോടെ വിവിധയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ലക്ഷ്മി.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്ന് വനിതാ സ്റ്റേഷന്‍ എസ്ഐ ലിന്‍സിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് ലക്ഷ്മിയെ പിടികൂടിയത്.
















