തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല. വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹാലയം എന്ന് മാറും.
വൃദ്ധസദനങ്ങളുടെ പേരുമാറ്റാന്‍ സാമൂഹിക നീതി വകുപ്പ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ വൃദ്ധസദനങ്ങള്‍ക്ക് പേര് മാറ്റം ബാധകമാണ്.
നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.തുടര്‍ന്നാണ് സാമൂഹിക നീതി വകുപ്പിന്റെ പുതിയ നിര്‍ദേശം.
















