മുംബൈ: ജെന്‍സീ സമരം നടക്കുമ്പോള്‍ മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞ് മാധ്യമങ്ങളില്‍ ഇടം പിടിച്ച മോഡല്‍ റിയ ആഹിറിനെ പരിഹസിച്ച് ബിജെപി അനുയായി ഷെഹ്സാദ് പൂനാവാല. അന്ന് റിയ ആഹിര്‍ നായികയായി മാറിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ്. കൃത്യമായി സ്ക്രിപ്റ്റോടെ പ്രവര്‍ത്തിച്ചാണ് റിയ ആഹിറിന്റെ ഫോട്ടോ വൈറലായത്.
പക്ഷെ ഹിന്ദി ബിഗ് ബോസിലെ 29ാം സീസണിലേക്ക് റിയാ ആഹിര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ വക്ക് വരെ എത്തിയിരുന്നു. പക്ഷെ അവസാന നിമിഷം റിയ ആഹിറും പഞ്ചാബി നടി ലവ് ഗില്ലും തമ്മില്‍ മത്സരമായി. ഒടുവില്‍ ജനങ്ങളുടെ കൂടുതല്‍ വോട്ട് നേടുന്നവര്‍ വിജയിക്കുമെന്നായി. കൂടുതല്‍ വോട്ട് നേടിയ ലവ് ഗില്‍ ബിഗ് ബോസ് വീട്ടില്‍ പ്രവേശിച്ചപ്പോള്‍ റിയ ആഹിര്‍ പുറത്തായി. ഇതോടെയാണ് ഷെഹ്സാദ് പൂനവാല പരിഹാസം ഉയര്‍ത്തിയത്. “”ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളില്‍ നിന്നും പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.”-ഇതായിരുന്നു ഷെഹ്സാദ് പൂനവാലെയുടെ പരിഹാസം. അതായത് കൃത്യമായി പ്ലാനിങ്ങളോടെ, സ്ക്രിപ്റ്റോടെ പ്രവര്‍ത്തിച്ച് വൈറലായി മാറുന്ന ജെന്‍ സീ താരങ്ങളും യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ പിന്തുണയുള്ള നേതാക്കളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പരിഹസിക്കുകയായിരുന്നു ഷെഹ്സാദ് പൂനവാല.
ഇരുവരും തമ്മിലുള്ള വാക് പോരിനിടെ റിയാ ആഹിര്‍ ഷെഹ്സാദ് പൂനവാലെയെ അമ്മാവാ എന്ന് വിളിച്ചിരുന്നു. അതിന് ഷെഹ്സാദ് പൂനവാല നല്‍കിയ മറുപടിയും റിയ ആഹിറിനെ തരം താഴ്‌ത്തുന്ന ഒന്നായിരുന്നു. നിങ്ങളുടെ ഇരട്ടി പ്രായം രാഹുല്‍ ഗാന്ധിയ്‌ക്ക് ഉണ്ടെന്നായിരുന്നു ഷെഹ്സാദ് പൂനവാലെയുടെ പരിഹാസം.
ജെന്‍സീ സമരത്തിന്റെ ഭാഗമായി റിയ അഹിര്‍ മുംബൈ പൊലീസ് വാന്‍ തടയുന്ന വൈറലായ പ്രതിഷേധ ഫോട്ടോ ഒരു രാഷ്‌ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം ഫോട്ടോ വൈറലാക്കുമെന്നും തുടർന്ന് “രാഹുൽ ഗാന്ധി മുതൽ രാജ് താക്കറെ വരെയുള്ളവരുടെ രാഷ്‌ട്രീയ വേദികളിൽ” “മോദി വിരുദ്ധ അജണ്ട” നടപ്പിലാക്കുന്നതിനായി പ്രചാരണം നടത്തും. ആ രാഷ്‌ട്രീയം ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. പക്ഷെ ജനങ്ങള്‍ അത് പരാജയപ്പെടുത്തി. -അദ്ദേഹം ആരോപിച്ചു.
















