കൊച്ചി : കശ്മീരിൽ ഭീകരവാദാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിയുടെ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ മുഹമ്മദ് സനൂഫിന് ഭീകരവാദബന്ധമുണ്ടെന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത് . യുവമോർച്ച നേതാവ് അധീന ഭാരതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത് .
ഇത് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത ശേഷം അഥീന ഭാരതി ആദ്യം എന്‍ഐഎയുമായി ബന്ധപ്പെട്ടെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നായിരുന്നു മറുപടി. അതോടെ അഥീന ഭാരതി തൊടുപുഴ ഡിവൈഎസ് പിയെ പരാതിയുമായി കണ്ടു. ഡിവൈഎസ് പി അത് ലോക്കല്‍ പൊലീസ് സ്റ്റേഷനായ മുട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സനൂഫിന്റെ തീവ്രവാദബന്ധം വെളിപ്പെട്ടത് .
എന്നാൽ അറസ്റ്റിന് ശേഷവും സനൂഫിനെ വെളുപ്പിക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചിരുന്നു. ഫേയ്‌ക്ക് ഐഡിയിൽ സംഘപരിവാർ അനുയായികളാണ് പോസ്റ്റിട്ടതെന്ന് വരെ നുണകൾ പ്രചരിപ്പിച്ചിരുന്നു അതിനെ പരിഹസിച്ചാണിപ്പോൾ അധീന ഭാരതി രംഗത്തെത്തിയിരിക്കുന്നത്.
‘ ഇപ്പൊ നല്ല മനസുഖം ഉണ്ട് .
അങ്ങനെ ഓരോന്നോരോന്നായി സത്യങ്ങളൊക്കെ പുറത്ത് വരട്ടെ 👀…
ഇത് സംഘികളുടെ ഫേക്ക് id ആണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഞാൻ ഈ നിമിഷം സ്മരിക്കുന്നു ‘ എന്നാണ് അഥീനാ ഭാരതിയുടെ വാക്കുകൾ.











