
ലക്നൗ ; പ്രയാഗ്‌രാജിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . ട്രാക്കിൽ 7 അടി നീളമുള്ള കനത്ത ഇരുമ്പ് റെയിലിംഗ് സ്ഥാപിച്ച നിലയിലായിരുന്നു. യമുനാനഗർ സോണിലെ ഘുർപൂരിന് സമീപത്തെ ട്രാക്കിലായിരുന്നു റെയിലിംഗ് സ്ഥാപിച്ചത്.
ട്രെയിൻ കടന്നുപോകുമ്പോൾ, ഇരുമ്പ് റെയിലിംഗ് നേരിട്ട് ട്രെയിൻ എഞ്ചിനിൽ ഇടിച്ചു. കൂട്ടിയിടിയുടെ ശബ്ദം കേട്ടയുടനെ, ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി . തുടർന്ന്, ലോക്കോ പൈലറ്റ് തന്നെ സംഭവത്തെക്കുറിച്ച് ഉന്നത അധികാരികളെ അറിയിച്ചു. . ട്രെയിൻ നിർത്തിയില്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് ഡിഎഫ്‌സി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഘുർപൂർ പോലീസ് 1989 ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 150 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.