ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ടിഎംസിയുടെ 10 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ നിയമസഭാ സ്പീക്കറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സ്പീക്കര്‍ ന്യായമായ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ സംശയിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
കേസുകളില്‍ തീരുമാനമെടുക്കാന്‍ കോടതികള്‍ തന്നെ പലപ്പോഴും സമയമെടുക്കുമ്പോള്‍, സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
അയോഗ്യതാ അപേക്ഷകള്‍ 3 മാസമായി പശ്ചിമ ബംഗാള്‍ സ്പീക്കറുടെ മുമ്പാകെ കെട്ടിക്കിടക്കുകയാണെന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസിയിലെ എംഎല്‍എ ശോഭന്ദേബ് ചതോപാധ്യായയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
















