തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ.
കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാർക്ക് നേരെ യുവമോർച്ചയുടെ വ്യാപക കരിങ്കൊടി പ്രതിഷേധം നടക്കുകയാണ്. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിൽ അമിത് ഷായ്‌ക്ക് നേരെ നടന്ന പ്രതിഷേധം അപക്വമാണെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. ഉറങ്ങി കിടന്ന ബിജെപിയെ ഉണർത്തിയെന്നും ആക്ഷേപം.
മതിയായ കൂടിയാലോചനകളില്ലാതെയാണ് കൊല്ലത്തെ പ്രതിഷേധമെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും നേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്.
















