Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വടവാതൂര്‍(കോട്ടയം): മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ (92) അന്തരിച്ചു. 1950-ല്‍ നല്ല തങ്ക എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. പിറ്റേ വര്‍ഷം ജീവിതനൗക എന്നചിത്രത്തിലൂടെ ഡബിങ് രംഗത്തേക്കും പ്രവേശിച്ചു.

ജീവിതനൗക, വിശപ്പിന്റെ വിളി, കൊങ്ങിണി തങ്ക, വേലക്കാരന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പരേത മുതുകുളം കണ്ണമ്പള്ളി കുടുംബാംഗമാണ്. ഭര്‍ത്താവ്: വടവാതൂര്‍ പുത്തന്‍പുരയ്‌ക്കല്‍ പരേതനായ വാസുദേവന്‍ നായര്‍. സംസ്‌കാരം നടത്തി.

മക്കള്‍: സരള നായര്‍, വിജയലക്ഷ്മി, സുരേശന്‍ നായര്‍, ഗിരിധര്‍ നായര്‍, പരേതരായ രാജശേഖരന്‍ നായര്‍, മുരളീധരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍. മരുമക്കള്‍: ശ്രീജ നായര്‍, സുരേഷ്, ലളിതാ ഭായി, ലളിത, പരേതനായ ജി.പി. നായര്‍

Recent Posts