
വയനാട്:ഓണം ബമ്പര്‍ അടിക്കാത്ത ദേഷ്യത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍.വയനാട് നെന്മേനിയില്‍ ലോട്ടറി വില്‍പന നടത്തുന്ന വിനീത രജീഷിനാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തില്‍ തമിഴ്നാട് പാട്ടവേല്‍ സ്വദേശി ശിവകുമാറിനെ ബത്തേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
നമ്പ്യാര്‍കുന്നില്‍ പൂങ്കാവനം ലോട്ടറി എന്ന പേരില്‍ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയില്‍ നിന്നാണ് ശിവകുമാര്‍ സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നത്. ഓണം ബമ്പര്‍ ഇവിടെ നിന്നും വാങ്ങി. എന്നാല്‍ ഇന്ന് രാവിലെ ടിക്കറ്റുമായി എത്തിയ ശിവകുമാര്‍ സമ്മാനം ഒന്നും അടിച്ചില്ലെന്നറിഞ്ഞ് വിനീതയുമായി വഴക്കിട്ടു.തുടര്‍ന്ന് ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു .
വിനീതയുടെ കഴുത്തിലും തലയിലും പലതവണ കുത്തേറ്റു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവകുമാറിനെ തടഞ്ഞുവച്ച് നൂല്‍പ്പുഴ പൊലീസിനു കൈമാറിയത്. വിനീതയെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.