തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് പ്രതിക്ക് 13 വര്ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
വിളപ്പില് മൂങ്ങോട് മുക്കംപാലമൂട് ഗോകുലിനെയാണ് (27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്കണമെന്നും അല്ലാത്ത പക്ഷം, 5 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയില് പറയുന്നു.
പെണ്കുട്ടിയെ ബൈക്കില് കൂട്ടിക്കൊണ്ടുപോയി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ചും, പിന്നീട് മലയിന്കീഴിലെ വിജനമായ സ്ഥലത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെണ്കുട്ടിയുടെ മാതാപിതാക്കള് പരാതി നല്കിയതിനെ തുടര്ന്ന് മലയിന്കീഴ് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.ഡി.ആര്.പ്രമോദ് ഹാജരായി.
അന്നത്തെ മലയിന്കീഴ് പൊലീസ് ഇന്സ്പെക്ടര് ടി.വി.ഷിബുവാണ് അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം നല്കിയത്. 26 സാക്ഷികളെ വിസ്തരിച്ചു. 46 രേഖകളും 7 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി.
















