Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുസ്ലിംലീഗ് ഇത്തരംവിശ്വാസങ്ങൾ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

​ഗുജറാത്തിലെ പട്ടേൽ പ്രതിമ സന്ദർശിച്ച നടൻ മമ്മൂട്ടിക്കെതിരെ മീഡിയ വൺ ചാനലിൽ വന്ന പരാമർശം ഇതിനോടകം വിവാദമായിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രായത്തെ വരെ പരിഹസിച്ച് കൊണ്ടുള്ള പരാമർശമാണ് ചാനലിലുണ്ടായത്.

2015 ലെ നിലവിളിക്ക് വിവാദം പലരും ചൂണ്ടിക്കാട്ടുന്നു. പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബിനെ മമ്മൂട്ടി അതേ വേദിയിൽ വിമർശിച്ചിരുന്നു.

പി എൻ പണിക്കർ അനുസ്മരണച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് മമ്മൂട്ടിയുടെ വക ഉപദേശം ലഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മമ്മൂട്ടി വിളക്ക് കൊളുത്തി. തുടർന്ന് വിളക്ക് കൊളുത്തുന്നതിനായി അബ്ദുറബിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്തിയില്ല. തുടർന്നാണ് വേദിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നത്.

ഉദ്ഘാടന ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമല്ലെന്നു മമ്മൂട്ടി പറഞ്ഞു. താനും ഒരു മുസ്ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും നിലവിളക്കും കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു. മുസ്ലിംലീഗ് ഇത്തരംവിശ്വാസങ്ങൾ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അന്നും ചില മതവാദികൾ മമ്മൂട്ടിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയിരുന്നു.

Recent Posts