
ന്യൂദല്‍ഹി: മുസ്ലിം വ്യക്തിനിയമ പ്രകാരമായാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പോക്‌സോ കേസ് ബാധകമാകുമെന്ന് ദല്‍ഹി െൈഹക്കോടതി വ്യക്തമാക്കി.
മുസ്ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം കഴിച്ച ഭാര്യയാണെങ്കിലും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി വിവാഹം കഴിച്ച് ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മുസ്ലിം പുരുഷന് പോക്‌സോ കേസില്‍ നിന്ന് രക്ഷപ്പെടാനാവില്ല, മുസ്ലിം വ്യക്തി നിയമത്തിന്റെ പേരില്‍ അതിന് പരിരക്ഷയുമില്ല. ജസ്റ്റിസ് സഞ്ജീവ് നറുല വ്യക്തമാക്കി.
കുട്ടികള്‍ക്ക് ലൈംഗിക പീഡനങ്ങളില്‍ നിന്ന് രക്ഷയേകാനാണ്, പോക്‌സോ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും. കോടതി പറഞ്ഞു. തനിക്കെതിരെ പോലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. 16 വയസും മൂന്നു മാസവും ഉള്ളപ്പോഴാണ് പെണ്‍കുട്ടിയെ 28 കാരന്‍ വിവാഹം കഴിച്ചത്. ഗര്‍ഭിണിയായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചത്.