Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 05:15 am IST
inSamskriti

 മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ വിഛേദനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വ്യാവസായിക വിപ്ലവാനന്തരം രൂപപ്പെട്ട മനുഷ്യകേന്ദ്രിതമായ (Anthropocentric) വികസന സങ്കല്‍പ്പം, പ്രകൃതിയെ ഒരു സ്വതന്ത്ര അസ്തിത്വമായല്ല, മറിച്ച് മനുഷ്യന്റെ ഉപഭോഗാവശ്യങ്ങള്‍ക്കുള്ള അക്ഷയമായ ഒരു വിഭവശേഖരമായി മാത്രം കാണാന്‍ പ്രേരിപ്പിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാന ദൗര്‍ബല്യം അതിന്റെ ‘വേര്‍തിരിവ്’ (Separation) തന്നെയാണ്. മനുഷ്യനെ പ്രകൃതിക്ക് പുറത്തുനില്‍ക്കുന്ന ഒരു നിയന്താവായി (Controller) സങ്കല്‍പ്പിച്ചതോടെ, തന്റെ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്‍നിന്ന് താന്‍ സ്വതന്ത്രനാണ് എന്ന വ്യാമോഹത്തിലേക്ക് മനുഷ്യന്‍ വീണു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തിന്റെ ശോഷണം, ജല-വായു മലിനീകരണം, അനിയന്ത്രിതമായ വനനശീകരണം, ഹിമാനികളുടെ ഉരുകല്‍, കടലാക്രമണം മൂലമുള്ള തീരശോഷണം തുടങ്ങി മാനവരാശിയുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാഴ്‌ത്തുന്ന ഒട്ടുമിക്ക പ്രതിഭാസങ്ങളും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമല്ല, പകരം അതിന്റെ ഉടമസ്ഥനാണ് എന്ന ഈ അടിസ്ഥാന തെറ്റിദ്ധാരണയുടെ പരിണിതഫലങ്ങളാണ്.

ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ശാസ്ത്രലോകവും അന്താരാഷ്‌ട്ര സമൂഹവും നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നുള്ളത് ശരിയാണ്. പുതിയ ശാസ്ത്ര സിദ്ധാന്തങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍, പരിസ്ഥിതി സൗഹൃദ സമീപനങ്ങള്‍, പാരീസ് ഉടമ്പടി പോലുള്ള അന്താരാഷ്‌ട്ര കരാറുകള്‍, ദേശീയ-അന്തര്‍ദേശീയ നയരൂപീകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് അതൊന്നും ഉതകുന്നില്ല. ഭൂമിയിലെ ദൈനംദിന ജീവിതം കൂടുതല്‍ കലുഷിതമായി മാറി കൊണ്ടിരിക്കുന്നു. ആഴത്തില്‍ പരിശോധിച്ചാല്‍ ഈ ശ്രമങ്ങള്‍ക്കെല്ലാം ഒരു പൊതുപരിമിതിയുണ്ടെന്ന് മനസ്സിലാകും. അവയെല്ലാം പ്രധാനമായും സാങ്കേതികവും നിയമപരവുമായ പരിഹാരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; എന്നാല്‍ പ്രകൃതിയോടുള്ള മനുഷ്യന്റെ അടിസ്ഥാന മനോഭാവത്തെ അഥവാ പ്രകൃതിയോട് നമുക്കുള്ള വൈകാരികവും ധാര്‍മ്മികവുമായ ബന്ധത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഇവയൊക്കെ അപര്യാപ്തമായി തുടരുന്നു. കാരണം ഇവയെല്ലാം പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തെ (Behaviour) നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്, അവന്റെ ബോധ്യത്തെ (Conviction) പരിവര്‍ത്തനം ചെയ്യാനല്ല. അകം പൊള്ളയായ പുറംമോടിയിലെ മിനുക്കലുകള്‍ മാത്രമാണത്. നിയമങ്ങള്‍ ലംഘിക്കപ്പെടാം, സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടാം.

എന്നാല്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തില്‍ പ്രകൃതിയോടുള്ള ആദരവ് ആഴത്തില്‍ വേരൂന്നിയാല്‍, അത് ഒരിക്കലും കൈമോശം വരാത്ത മൂലധനമായി നിലകൊള്ളും. അതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ സുസ്ഥിരമായ ഒരു മാറ്റത്തിന് വഴിയൊരുക്കുന്നത്. ഇവിടെയാണ് സാങ്കേതിക പരിഹാരങ്ങള്‍ക്ക് പൂരകമായി, തദ്ദേശീയമായ ജ്ഞാനപാരമ്പര്യങ്ങളിലേക്കുള്ള (Indigenous Knowledge Systems) തിരിഞ്ഞുനോട്ടം പ്രസക്തമാകുന്നത്. മറുവശത്ത് നിന്ന് ഉന്നയിക്കപ്പെടാവുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ആമുഖമായി പറയട്ടെ, ഇത് നിയമനിര്‍മ്മാണത്തിനോ സാങ്കേതികവിദ്യാ നൂതാനത്വത്തിനോ ഉള്ള ബദലായിട്ടല്ല മുന്നോട്ടു വെക്കുന്നത്. മറിച്ച്, കഥകളും അനുഷ്ഠാനങ്ങളും പോലുള്ള സാംസ്‌കാരിക രൂപങ്ങള്‍ മനുഷ്യമനസ്സിനെ ഉള്ളില്‍നിന്നുതന്നെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍, അവയുടെ സാദ്ധ്യതയെ കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന താഴ്മയായ നിര്‍ദ്ദേശം മാത്രമാണിത്. ഒരു നദിയെ അമ്മയായി കാണാന്‍ പഠിച്ച മനസ്സും, അതിനെ വെറും ജലസ്രോതസ്സായി കണ്ട് സംരക്ഷിക്കുന്ന മനസ്സും, ആ നദിയെ മലിനമാക്കുന്നതിനോട് ഒരുപോലെയല്ലല്ലോ പ്രതികരിക്കുന്നത്. ജനഹൃദയങ്ങളില്‍ പാരിസ്ഥിതിക ധാര്‍മ്മികത സ്വാഭാവികമായി വളര്‍ത്തുന്നതാണ് ഉചിതമാവുക.

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തില്‍ ഇത്തരം പരിസ്ഥിതി ദര്‍ശനം പലയിടത്തും കാണാം. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും കൂടാതെ വൃക്ഷാരാധന മുതല്‍ നദീപൂജ വരെ നീളുന്ന അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒക്കെ പ്രകൃതിയെ പവിത്രമായി കാണുന്ന ഒരു പൊതു ദര്‍ശനം പങ്കുവയ്‌ക്കപ്പെടുന്നുണ്ട്. ഈ സമ്പന്ന വൈവിധ്യങ്ങല്‍ക്കിടയിലും, ഭാരതീയ സമൂഹത്തിന്റെ സാംസ്‌കാരിക അബോധമനസ്സില്‍ രാമായണത്തിന് സമാനതകളില്ലാത്ത ഒരു സ്ഥാനമുണ്ട്. ഭാഷയും ദേശവും ജാതിയും കടന്ന്, നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാംസ്‌കാരികഭൂപടത്തെ ഒന്നാകെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു പൊതുആഖ്യാനമാണിത്. ഈ വിശാലമായ രാമകഥാ പാരമ്പര്യത്തില്‍, വാല്മീകി രാമായണത്തിന് സ്ഥാനം സവിശേഷമാണ്.

ആദികാവ്യം എന്ന നിലയില്‍ അത് അനേകമനേകം വരുന്ന മറ്റെല്ലാ രാമകഥകള്‍ക്കും മൂലസ്രോതസ്സായി വര്‍ത്തിക്കുന്നു. കൂടാതെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവബന്ധത്തെ വെളിവാക്കുന്ന അനേകം പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും പ്രതീകങ്ങളും നിറഞ്ഞ ആഖ്യാനമണ്ഡലവും കൂടിയാണത്. മറ്റ് പലതും ദാര്‍ശനിക സൂത്രവാക്യങ്ങളിലൂടെയോ (Philosophical Aphorisms) ആചാരവിധികളിലൂടെയോ (Ritual Prescriptions) പ്രകൃതിബോധം അവതരിപ്പിക്കുമ്പോള്‍, രാമായണം അത് ഒരു ജീവിതകഥയിലൂടെ അവതരിപ്പിക്കുന്നു. അതിലൂടെ അതൊരു ജീവിക്കുന്ന മാതൃകയായി (Lived Example) തീരുന്നു. അമൂര്‍ത്തമായ ഉപദേശങ്ങളായിട്ടല്ല; ഉള്ളു തൊടുന്ന ആഖ്യാനത്തിലൂടെ ഉള്ളില്‍ വിത്തു പൊട്ടി വളര്‍ന്ന് വലുതായി പൂത്തുലയുന്ന ഉള്‍കാഴ്ചയാണത്.

ഏത് ജാതി-മത സമുദായത്തിലുള്ള ഭാരതീയനും ശ്രീരാമന്‍ വെറും ഒരു ഇതിഹാസകഥാപാത്രമല്ല; അവനേറ്റവും പരിചിതവും ആദരവുമുള്ള, ഹൃദയത്തില്‍ ജീവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ, ‘രാമന്റെ അയനം’ എന്നര്‍ത്ഥമുള്ള രാമായണത്തിലെ പരിസ്ഥിതിബോധം അന്വേഷിക്കുന്നത് ഒരു സാര്‍ത്ഥകമായ പരിശ്രമമാണ്.

രാമായണത്തിലെ പരിസ്ഥിതി ദര്‍ശനത്തിന്റെ കാതല്‍, വനത്തെ കാണുന്ന കാഴ്ചപ്പാടില്‍ തന്നെയുണ്ട്. സാധാരണ മനുഷ്യന്‍ വനത്തെ ശൂന്യവും ഭയാനകവുമായി കാണുമ്പോള്‍, ശ്രീരാമന്‍ അതിനെ ജീവന്‍ തുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി കാണുന്നു. അയോദ്ധ്യാകാണ്ഡത്തില്‍ രാമന്‍ പറയുന്ന ഒരു ശ്ലോകം ഇതിന് തെളിവാണ്:

‘രമണീയം ഹി പശ്യാമി ശൂന്യമപ്യേതദാശ്രമം
കൂജദ്ഭി: ശകുനിഗണൈ: മൃഗയൂഥൈശ്ച ശോഭിതം’

”ശൂന്യമാണെങ്കിലും ഈ ആശ്രമം എത്ര രമണീയമാണെന്ന് ഞാന്‍ കാണുന്നു! പക്ഷിക്കൂട്ടങ്ങളുടെ കൂജനത്താലും മൃഗങ്ങളുടെ കൂട്ടങ്ങളാലും ശോഭയുള്ളതാണിത്” എന്നാണിതിന്റെ അര്‍ത്ഥം. ഇവിടെ ‘ശൂന്യത’ എന്നത് മനുഷ്യസാന്നിധ്യത്തിന്റെ അഭാവം മാത്രമാണ്, ജൈവസാന്നിധ്യത്തിന്റെയല്ല എന്ന് രാമന്‍ തിരിച്ചറിയുന്നു. ഇത് ആധുനിക പരിസ്ഥിതിശാസ്ത്രം പറയുന്ന ജൈവവൈവിധ്യം (Biodiversity) എന്ന സങ്കല്‍പ്പത്തിന്റെ പൗരാണിക ആവിഷ്‌കാരമായി കാണാവുന്നതേയുള്ളൂ.

അതുപോലെ, അഥര്‍വ്വവേദത്തിലെ ‘മാതാ ഭൂമി: പുത്രോഹം പൃഥിവ്യാഃ (ഭൂമി എന്റെ അമ്മയാണ്, ഞാന്‍ ഭൂമിയുടെ പുത്രനാണ്) എന്ന ദര്‍ശനത്തിന്റെ തുടര്‍ച്ചയായി രാമായണത്തെ വിഭാവനം ചെയ്യാനാകും. ആദികാവ്യത്തില്‍ ഭൂമിയെ അമ്മയായി കാണുന്ന മാതൃഭാവം പ്രകടമാണ്. സീതയെ ‘ഭൂമിജ’ (ഭൂമിയില്‍ നിന്ന് ജനിച്ചവള്‍) എന്ന് വിളിക്കുന്നതും, ജനകമഹാരാജാവ് ചക്രവര്‍ത്തിയായിട്ടും സ്വയം കലപ്പ പിടിച്ച് നിലം ഉഴുത് സീതയെ കണ്ടെത്തുന്നതും കൃഷിയോടും ഭൂമിയോടുമുള്ള ആദരവാണ് കാണിക്കുന്നത്. ഇത് ഇന്നത്തെ ജൈവകൃഷി (Organic Farming)യുടെയും ഭൂമിയോടുള്ള കരുതലിന്റേയും പ്രതിഫലനമാണ്. ഇവിടെ സൂചിപ്പിച്ച രണ്ട് സന്ദര്‍ഭങ്ങളും വാല്മീകി രാമായണം കേവലം ഒരു ധര്‍മ്മകഥയോ വീരകാവ്യമോ മാത്രമല്ല, ഒരുപക്ഷേ അതിനേക്കാളുപരി പ്രകൃതിയോടുള്ള ആദരവ് ജീവിതചര്യയായി ആവിഷ്‌കരിക്കുന്ന സമഗ്രമായ പാരിസ്ഥിതിക പാഠപുസ്തകം കൂടിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

(ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്)

 

Tags: 'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National ConclavePhilosophical AphorismsIndigenous Knowledge SystemsAnthropocentric
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

പുതിയ വാര്‍ത്തകള്‍

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.