
ബെംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിവിധ ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് ന്യൂനപക്ഷകാര്യ മന്ത്രാലയം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍നോട്ടം,അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, സംരംഭകത്വം, നൂതനാശയങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഐ ഐ എസ് സി ബെംഗളൂരു, ഐ ഐ എം ബെംഗളൂരു, ഐ ഐ ടി മദ്രാസിന്റെ ക്യൂബ് എന്നിവയുമായി നിരവധി ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.ഐ ഐ എം ബെംഗളൂരു വഴി ‘പി എം വികാസ് ‘ പരിശീലന പരിപാടിയുടെ സ്വതന്ത്രമായ മൂന്നാം കക്ഷി നിരീക്ഷണം,ഐ ഐ ടി മദ്രാസിന്റെ ക്യൂബ് വഴി പി എം ജന്‍ വികാസ് കാര്യക്രം പദ്ധതിയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എന്നിവ ഈ കരാറുകളില്‍ ഉള്‍പ്പെടുന്നു.
‘പ്രധാനമന്ത്രി ന്യൂനപക്ഷ വെഞ്ച്വര്‍ ഫണ്ട്’ പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയങ്ങള്‍, ഇന്‍കുബേഷന്‍, നൈപുണ്യ വികസനം, സംരംഭകത്വ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി IISc-FSID, IIMB Innovations-NSRCEL എന്നിവയുമായി രണ്ട് ത്രികക്ഷി ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
ന്യൂനപക്ഷകാര്യ സെക്രട്ടറി ഡോ ശ്രീവത്സ കൃഷ്ണയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആണ് ഈ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.ഐ ഐ എസ് സി ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്.