ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലി (യുഎൻജിഎ) യോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ, ഇന്ത്യ പാകിസ്ഥാനിൽ ഭീകരത വളർത്തുന്നുവെന്ന് ആരോപിച്ച പാകിസ്ഥാൻ റിപ്പോർട്ടർക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലൈബീരിയയുടെ സാറാ ബെയ്‌സോലോ ന്യാന്തിക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പാക് റിപ്പോർട്ടർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഒരു തീവ്രവാദ രാജ്യമാണ് എന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം
ആശയവിനിമയ വേളയിൽ, വാണിജ്യ ഷിപ്പിംഗിനും വ്യാപാര നാവികർക്കും നേരെയുള്ള സമീപകാല ആക്രമണങ്ങൾ ഉദ്ധരിച്ച് ജയ്ശങ്കർ നാവികരുടെ സുരക്ഷയെക്കുറിച്ചും സംസാരിച്ചു.
“സമീപ മാസങ്ങളിൽ വാണിജ്യ ഷിപ്പിംഗിനും വ്യാപാര നാവികർക്കും നേരെ അസ്വീകാര്യമായ ആക്രമണങ്ങൾ ലോകം കണ്ടിട്ടുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും,” – ജയശങ്കർ പറഞ്ഞു.
കൂടാതെ ഹോർമുസ് കടലിടുക്ക്, ചെങ്കടൽ, കരിങ്കടൽ എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, അക്രമത്തിനും ജീവഹാനിക്കും ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
















