മലപ്പുറം: കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ലോഡ്ജില്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്തെ മൊബൈല്‍ ടെക്‌നീഷ്യന്‍ തിരുമല ഓടംകുഴി സുബിന്‍ ബാബുവാണ് ജീവനൊടുക്കാനാണ് ശ്രമിച്ചത്. ലോഡ്ജിലുണ്ടായിരുന്നവര്‍ സുബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമല്ല.
കേസില്‍ അറസ്റ്റിലായ സുബിന് മലപ്പുറം ജില്ല വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലപ്പുറം ജില്ലയിലെ 12 ഓളം കോളേജുകളിലെ വിദ്യാര്‍ത്ഥിനികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് സുബിന് എതിരായ കേസ്.
















