
കണ്ണൂര്‍: സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ഡോ. അബ്ദുല്ല ബാസിലിന്റെ പരാതിയില്‍ എക്സ് മുസ്ലിമും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവോത്തിന് കണ്ണൂര്‍ കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും അടക്കമുള്ള കുടുംബാംഗങ്ങളെയും മുസ്ലിം സ്ത്രീകളെയും ലക്ഷ്യമിട്ട് അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന് ആരിഫിനെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും, പിന്നീട് ചില സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ ചക്കരക്കല്ല് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍, താന്‍ ആരെയും അധിക്ഷേപിച്ചില്ലെന്നും യുക്തിവാദികള്‍ക്കെതിരായ അധിക്ഷേപത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നുമുള്ള വാദം വിലയിരുത്തി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.