തിരുവനന്തപുരം: പീക്ക് അവറില്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. ഉപഭോക്താക്കള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശവുമായി
വൈകീട്ട് 7 മുതല്‍ രാത്രി 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്‌ക്കണം.
വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സോളാര്‍, ഓഫ് പീക്ക് സമയങ്ങളിലേയ്‌ക്ക് മാറ്റണം. വാട്ടര്‍ അതോററ്റി പമ്പിംഗും വീട്ടില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പകല്‍ സമയങ്ങളിലാക്കണം. എസി താപനില 25 ഡിഗ്രിയില്‍ ക്രമീകരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി. എംഡി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
















