തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പില്‍ താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കുലര്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ താത്കാലിക ജീവനക്കാര്‍ കൈകാര്യം ചെയ്യരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.ഇത്തരം കാര്യങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ ഉള്‍പ്പെടുത്തരുത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കുലര്‍ ബാധകം.
ജോലിയില്‍ പ്രവേശിക്കും മുമ്പ് തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് . ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌കൂളിലെ സ്ഥിരം ജീവനക്കാരോ മേലധികരികളോ തന്നെ കൈകാര്യം ചെയ്യണം. സ്ഥാപന മേധാവിയുടെ ഫോണ്‍ നമ്പര്‍ ആകണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്യേണ്ടതെന്നും സര്‍ക്കുലറില്‍ ഉണ്ട്.
















