Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തില്‍ ‘തന്ത വൈബ്’ പിടിക്കാനില്ലെന്ന മന്ത്രി ഒ ജെ. ജനീഷിന്റെ പ്രതികരണത്തിനെതിരെ സഹജമായ അധിക്‌ഷേപവാക്കുകളുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി. ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ഭാര്യയുടെ കൂടെപ്പോയിരിക്കണം, അതുമല്ലെങ്കില്‍ വേറെന്തെങ്കിലും പണിക്ക് പോകണം. ഭരിക്കാന്‍ അറിയില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കരുത്’ മണി പറഞ്ഞു. വിവരമില്ലാത്തതുകൊണ്ടാണ് മന്ത്രി ഇത്തരത്തില്‍ തരംതാണ വര്‍ത്തമാനം പറയുന്നതെന്നും മുന്‍മന്ത്രി ആരോപിച്ചു.
മുന്‍ ഭരണകാലത്ത് പ്രതിപക്ഷം പോയതുപോലെയല്ല തങ്ങള്‍ വിദേശത്ത് പോയതെന്നും, ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞതാണ് മണിയെ പ്രകോപിപ്പിച്ചത്.

 

 

Recent Posts