മലപ്പുറം: ഉച്ച ഭക്ഷണത്തിന് ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കാപ്പില്‍ പാറശേരി കുന്നുമ്മല്‍ ഫസീല(38)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് റഷീദിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
റഷീദ് ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ കറി ഉണ്ടാക്കി വച്ചിട്ടില്ലെന്നതിന്‌റേ പേരില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്ത് റഷീദ് ഫസീലയെ കുത്തി. നെഞ്ചിന് താഴെ കുത്തേറ്റു വീണ ഫസീലയെ വൈകാതെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഷീദ് മദ്യപിച്ചെത്തി ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. റഷീദയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വണ്ടൂര്‍ പൊലീസ് കേസെടുത്തു.
















