Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 08:27 am IST
inSports
ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഐച്ചിനഗോയ: ആതിഥേയരുടെ കാണികളെ നിശബ്ദരാക്കി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഭാരതത്തിന്റെ വീരഗാഥ. ഏഷ്യന്‍ ഗെയിംസ് പുരുഷ ടീം ഇനത്തില്‍ ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തൂത്തുവാരി (3-0) ഭാരതം സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ബാഡ്മിന്റണില്‍ രാജ്യത്തിന് മറ്റൊരു മെഡല്‍ കൂടി ഉറപ്പായി. ആദ്യ സിംഗിള്‍സില്‍ തന്നെ ലക്ഷ്യ സെന്നിന്റെ ഉജ്ജ്വല തിരിച്ചുവരവോടെയാണ് ഭാരതം തുടങ്ങിയത്. ആദ്യ ഗെയിം (11-21) കൈവിട്ട ശേഷം, അടുത്ത ഗെയിമില്‍ 21-5 ന് എതിരാളിയെ നിഷ്പ്രഭനാക്കിയ ലക്ഷ്യ, നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 8-14 ന് പിന്നില്‍ നിന്ന ശേഷമാണ് മാന്ത്രിക തിരിച്ചുവരവ് നടത്തിയത്. ഒടുവില്‍ 21-19ന് കൊദായ് നരോക്കയെ വീഴ്‌ത്തി ലക്ഷ്യ ഭാരതത്തിന് തകര്‍പ്പന്‍ തുടക്കം (1-0) സമ്മാനിച്ചു.

തുടര്‍ന്ന് ഡബിള്‍സില്‍ സൂപ്പര്‍ സഖ്യമായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം റാക്കറ്റേന്തി. ജപ്പാന്റെ പ്രമുഖ ജോഡിയായ ഹോക്കി-കൊബയാഷി സഖ്യവുമായി നടന്ന തീപാറുന്ന പോരാട്ടത്തില്‍ 21-18, 24-22 എന്ന സ്‌കോറിന് സാത്വിക്-ചിരാഗ് സഖ്യം വിജയം പിടിച്ചെടുത്തതോടെ ഭാരതത്തിന്റെ ലീഡ് 2-0 ആയി ഉയര്‍ന്നു. മൂന്നാം മത്സരത്തില്‍ യുവതാരം ആയുഷ് ഷെട്ടിയുടെ മാസ്മരിക പ്രകടനമാണ് വിജയത്തിന് പൂര്‍ണത നല്‍കിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആയുഷ് 21-10, 21-19 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജാപ്പനീസ് താരത്തെ മറികടന്നതോടെ 3-0 ന്റെ ചരിത്ര ജയവുമായി ഭാരത ടീം തലയുയര്‍ത്തി സെമിയിലേക്ക് മുന്നേറി. മെഡലുറപ്പിച്ച താരങ്ങള്‍ ഇനി ലക്ഷ്യമിടുന്നത് സുവര്‍ണ നേട്ടം തന്നെയാണ്.

ഭാരതം 23 ഇനങ്ങളില്‍ പങ്കെടുക്കുന്നില്ല
ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ 43 ഇനങ്ങളിലായി 469 മെഡലുകളാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, ഈ 43 ഇനങ്ങളിലെ 59 വിഭാഗങ്ങളില്‍ 36ല്‍ മാത്രമാണ് ഭാരതം മത്സരിക്കുന്നത്. അതായത് 23 ഇനങ്ങളില്‍ ഭാരതം മത്സരിക്കുന്നില്ല എന്നര്‍ഥം. മെഡല്‍ നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണ് ഭാരതം ഇതില്‍ സ്വീകരിച്ചരിക്കുന്നത്. ഇന്ത്യ പങ്കെടുക്കാത്ത ഇനങ്ങള്‍ താഴെ പറയുന്നവയാണ്.
ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ്, ഡൈവിംഗ്, വാട്ടര്‍ പോളോ, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, 3ഃ3 ബാസ്‌ക്കറ്റ്ബോള്‍, ബ്രേക്കിംഗ്, ജു-ജിറ്റ്സു, ബിഎംഎക്‌സ്, മൗണ്ടന്‍ ബൈക്കിംഗ്, റോഡ് സൈക്ലിംഗ്, ഫുട്ബോള്‍, റിഥമിക് ജിംനാസ്റ്റിക്‌സ്, ട്രാംപോളിനിംഗ്, ഹാന്‍ഡ്ബോള്‍, മോഡേണ്‍ പെന്റാത്തലണ്‍, പാഡല്‍, സെയിലിംഗ്, സ്‌കേറ്റ്ബോര്‍ഡിംഗ്, സര്‍ഫിംഗ്, വെര്‍ച്വല്‍ തായ്‌ക്വാന്‍ഡോ, ട്രയാത്തലണ്‍, ബീച്ച് വോളിബോള്‍.

വനിതാ ടീം ജപ്പാനോട് തോറ്റ് പുറത്ത്; ട്രീസ-ഗായത്രി സഖ്യത്തിന് മാത്രം ജയം
ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഭാരതം പുറത്ത്. ഇന്നലെ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ജപ്പാനോട് 1-3 എന്ന നിലയിലാണ് ഇന്ത്യ പരാജയം വഴങ്ങിയത്.

സിംഗിള്‍സ് മത്സരങ്ങളില്‍ സൂപ്പര്‍ താരം പി.വി. സിന്ധു, യുവതാരങ്ങളായ ഉന്നതി ഹൂഡ, തന്‍വി ശര്‍മ്മ എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ഡബിള്‍സില്‍ മലയാളിയായ ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യത്തിന് മാത്രമാണ് വിജയം നേടാനായത്.

സിന്ധു പൊരുതി വീണു
ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അക്കാനെ യമാഗുച്ചിക്കെതിരെ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി. സിന്ധു ശക്തമായ തുടക്കമാണ് കുറിച്ചത്. ആദ്യ ഗെയിമില്‍ 13-17 ന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്ന് 23-21 ന് സിന്ധു കളി സ്വന്തമാക്കി. എന്നാല്‍ അടുത്ത രണ്ട് ഗെയിമുകളില്‍ മികവ് വീണ്ടെടുത്ത യമാഗുച്ചി 21-18, 21-11 എന്ന സ്‌കോറിന് മത്സരം തിരിച്ചുപിടിച്ച് ജപ്പാന് ലീഡ് നല്‍കി.

ഉന്നതിക്കും അടിതെറ്റി
രണ്ടാം സിംഗിള്‍സില്‍ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനും ലോക ഏഴാം നമ്പര്‍ താരവുമായ ടോമോക്ക മിയാസാക്കിയോട് ഉന്നതി ഹൂഡ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു (16-21, 18-21). രണ്ടാം ഗെയിമില്‍ 11-4 എന്ന വ്യക്തമായ ലീഡ് നേടിയിട്ടും അത് വിജയത്തിലെത്തിക്കാന്‍ ഉന്നതിക്കായില്ല. ഇതോടെ ജപ്പാന്‍ 2-0 ന് മുന്നിലെത്തി.

പ്രതീക്ഷ നല്‍കി ട്രീസ – ഗായത്രി സഖ്യം
തുടര്‍ന്ന് നടന്ന ആദ്യ വനിതാ ഡബിള്‍സ് മത്സരത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യം മികച്ച പ്രകടനവുമായി ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി. ലോക മൂന്നാം നമ്പര്‍ സഖ്യമായ യുകി ഫുകുഷിമ മായു മത്സുമോട്ടോ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-17, 21-16) അട്ടിമറിച്ചാണ് ട്രീസയും ഗായത്രിയും ഭാരതത്തിന് ആദ്യ പോയിന്റ് സമ്മാനിച്ചത് (2-1).

 

Tags: India's badminton teamAsian Games 2026Aichi-Nagoya Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.