Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 07:44 am IST
inKerala, Kannur
ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

കണ്ണൂര്‍: ദല്‍ഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശ വനിതകളെ കണ്ണൂര്‍ സിറ്റി പോലീസ് സ്‌ക്വാഡ് പിടികൂടി. നൈജീരിയന്‍ സ്വദേശിനിയായ ചിനെലോ ലിലിയന്‍ (36), കാമറൂണ്‍ സ്വദേശിനിയായ ഫിലോമെനെ ചാന്‍സെലിന്‍ (30) എന്നിവരാണ് ദല്‍ഹി ബുരാരിയില്‍ വെച്ച് പിടിയിലായത്.

അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ വേരുകള്‍ തേടിയുള്ള കണ്ണൂര്‍ പോലീസിന്റെ അന്വേഷണമാണ് ഒടുവില്‍ പ്രതികളിലെത്തിച്ചേര്‍ന്നത്. ന്യൂമാഹിയില്‍ വെച്ച് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള്‍ പിടിയിലായതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരിയെത്തിച്ചത് മുഹമ്മദ് സമീലെന്നയാളാണെന്ന് വ്യക്തമാവുകയും തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നുമായി 185 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

സമീലിന്റെ ഫോണ്‍, ബാങ്ക് രേഖകള്‍ പരിശോധിച്ചതോടെയാണ് തബു എന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ലഹരി ഇടനിലക്കാര്‍ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് ലൊക്കേഷന്‍ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവര്‍ത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ബെംഗളൂരുവില്‍ വെച്ച് തബുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ദല്‍ഹിയില്‍ നിന്ന് പാര്‍സല്‍ വഴിയാണ് ഇവര്‍ നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. കേരള പോലീസിന്റെ കൃത്യമായ വിവരകൈമാറ്റത്തെ തുടര്‍ന്ന് തബുവിന്റെ കൂട്ടാളി അര്‍ഷാദ് അലിയെ 800 ഗ്രാം എംഡിഎംഎയുമായി ഹരിയാന പോലീസ് ഗുരുഗ്രാമില്‍ വെച്ച് പിടികൂടിയിരുന്നു. പിന്നാലെ ലഹരി വ്യാപാരത്തിന് വ്യാജ രേഖകളും സിം കാര്‍ഡുകളും അക്കൗണ്ടുകളും ഒരുക്കി നല്‍കിയ അബ്ദുള്‍ റഹ്‌മാന്‍, എറണാകുളം സ്വദേശി റിഷാദ് എന്നിവരും പിടിയിലായി.

ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് ദല്‍ഹിയില്‍ ഇരുന്ന് എംഡിഎംഎ നിര്‍മിച്ചുനല്‍കിയിരുന്ന വിദേശ വനിതകളിലേക്ക് പോലീസിനെ എത്തിച്ചത്. പ്രതികള്‍ സിമ്മുകള്‍ നിരന്തരം മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്.

കണ്ണൂര്‍ സിറ്റി പോലീസിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ 10 ദിവസത്തോളം ദല്‍ഹിയില്‍ താമസിച്ചുള്ള സാഹസികമായ അന്വേഷണത്തിലാണ് പ്രതികളിലേക്കെത്തിച്ചേര്‍ന്നത്. പ്രതികള്‍ ഉപയോഗിച്ച എട്ട് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍, അന്‍പതോളം ആധാര്‍ കാര്‍ഡുകള്‍, നിരവധി പാന്‍ കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം ലഹരി വില്‍പന നടത്തിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് സംഘം കാര്യങ്ങള്‍ നിയന്ത്രിച്ചത്. സ്പീക്കര്‍ ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കുള്ളില്‍ ലഹരി വസ്തുക്കള്‍ നിറച്ച് പാര്‍സലില്‍ അയക്കുകയാണ് ഇവരുടെ രീതി.

കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഡി എന്നിവരുടെ നിര്‍ദേശപ്രകാരം തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തില്‍ എസ്‌ഐ ജെ. ഷജീം, എസ്‌സിപിഒമാരായ സുജിത്ത്, ജമീല, സിപിഒമാരായ പ്രബീഷ്, വിജിത്ത്, ജീഷ്മ എന്നിവര്‍ ചേര്‍ന്നാണ് ഡല്‍ഹിയില്‍ വെച്ച് പ്രതികളെ പിടികൂടിയത്.

Tags: kannurKerala PoliceMDMA caseForeigners apprehended
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.