എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനും പെന്‍ഷന്‍ പദ്ധതിക്കും അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പള പരിധി 25സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. 2014ല്‍000 രൂപയാക്കിക്കൊണ്ടുള്ള നരേന്ദ്ര മോദി 15000ആയി ഉയര്‍ത്തിയ പരിധിയാണ് ഇപ്പോള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം ദേശീയ തൊഴില്‍ ദിനമായ വിശ്വകര്‍മ്മ ദിനത്തില്‍ത്തന്നെ പ്രാബല്യത്തില്‍ വന്നു എന്നതാണ് ഏറെ ശ്രദ്ധേയം. പരമാവധി ശമ്പളപരിധി വീണ്ടും ഉയര്‍ത്തിയതോടെ 51 ലക്ഷത്തിലധികം ജീവനക്കാരെക്കൂടി നിര്‍ബന്ധിത ഇപിഎഫ്ഒയ്‌ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.
ഇത്രയും ജീവനക്കാര്‍ക്കുകൂടിസാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നത് മഹത്തായ നേട്ടമാണ്. തീരുമാനത്തിന്റെ ഭാഗമായി സര്‍ക്കാരിന് 11,000 കോടിയിലേറെ രൂപയുടെ ചെലവുണ്ടാകുമെങ്കിലും തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളു കയായിരുന്നു. ശമ്പളപരിധി 15,000 രൂപയായിരുന്നപ്പോള്‍ ജീവനക്കാരുടേത് 12 ശതമാനമായിരുന്നു. അതായത് പരമാവധി 1,800 രൂപ ഇപിഎഫിലേക്ക് അടയ്‌ക്കുകയും, അത്രയും തുക തൊഴിലുടമ നല്‍കുകയും വേണമായിരുന്നു. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം, പെന്‍ഷന്‍ ഫണ്ടിലേക്കാണ് പോകുന്നത്. പുതിയ പരിധിയായ 25,000 രൂപ പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ വിഹിതം 3,000 രൂപയായി ഉയരും. തൊഴിലുടമയുടെ 3,000 രൂപയില്‍ 2,082 രൂപ പെന്‍ഷന്‍ ഫണ്ടിലേക്കും 918 രൂപ ഇപിഎഫിലേക്കും എത്തും. ഇതോടെ ഇപിഎഫിലേക്കുള്ള ആകെ പ്രതിമാസ വിഹിതം 3,918 രൂപയാകും.
നിലവിലുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം 1,250 രൂപയില്‍ നിന്ന് 2,082 രൂപയായി ഉയരുന്നതിനാല്‍ വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനയുണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷത്തെ വേതന-ജീവിതച്ചെലവ് വര്‍ധന കണക്കിലെടുത്താണ് പരിധി പുതുക്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നുവെന്നും ഇത് കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി അംഗീകാരം നല്‍കിയതെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
2004 മുതല്‍ 2014 വരെ ഇപിഎഫ്ഒയുടെ വേതനപരിധിയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതിനാലാണ് 2014ല്‍ മോദി സര്‍ക്കാര്‍ ശമ്പളപരിധി ഗണ്യമായി ഉയര്‍ത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധമാണെന്ന് പറയുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഇപിഎഫ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള നിര്‍ബന്ധിത അടിസ്ഥാന വരുമാന പരിധി ഉയര്‍ത്തിയ തീരുമാനം തൊഴിലാളികളുടെയും ജീവനക്കാരുടെയും ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ആസൂത്രണങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നതാണ്.
ഇതുവരെ ഇപിഎഫ് പരിധിയില്‍ വരാത്ത ജീവനക്കാരുടെ പ്രതിമാസം കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ നേരിയ കുറവുണ്ടാകും. ശമ്പളത്തില്‍ നിന്ന് കൂടുതല്‍ തുക പിഎഫിലേക്ക് പിടിക്കുന്നതാണ് കാരണം. മാസം തോറുമുള്ള വിഹിതം ഉയരുന്നത് ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിരമിക്കല്‍ കാലയളവില്‍ കൂടുതല്‍ വലിയ തുക സ്വന്തമാക്കാനും ഇത് വഴിയൊരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ ദീര്‍ഘകാല ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. തീര്‍ച്ചയായും ബിഎംഎസിന് ഇതില്‍ അഭിമാനിക്കാം.















