
സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
ഹൈദരാബാദ്:: സാമന്ത റൂത്ത് പ്രഭു എന്ന തെലുങ്ക് നടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഈ കാലത്ത് തനിക്ക് ദക്ഷിണേന്ത്യന്‍ ഭക്ഷ്യവിഭവങ്ങളോടാണ് പ്രിയമെന്ന് പറയുന്ന സാമന്തയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാണ്. രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉച്ചയ്‌ക്ക് തൈര് സാദം,അത്താഴത്തിന് ദോശ എന്ന രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഈ ഭക്ഷണക്രമം എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ഒരു ചെറുപുഞ്ചിരിയോടെ സാമന്ത പറയുന്നു.
ജീവിതത്തില്‍ വിവാഹമോചനത്തിന്റെ തീക്കടല്‍ കടന്ന് സാമന്തയുടെ ജീവിതം ഇപ്പോള്‍ മധുരിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2017ല്‍ ആദ്യ വിവാഹം നാഗചൈതന്യയുമായി നടന്നു. തെലുങ്കിലെ നടന്‍ നാഗര്‍ജ്ജുനയുടെയും ലക്ഷ്മി ദഗ്ഗുബട്ടിയുടെയും മകനാണ് നാഗചൈതന്യ. തെലുങ്കിലെ ഒരു താരദമ്പതികളായിരുന്നു ഇവര്‍. പക്ഷെ നാല് വര്‍ഷത്തിന് ശേഷം ആ വിവാഹബന്ധം 2021ല്‍ അവസാനിച്ചു. ഈ ബന്ധത്തില്‍ മക്കളുണ്ടായില്ല. പിന്നീട് നാഗചൈതന്യ ശോഭിത ധൂലിപാല എന്ന ബന്ധുവായ നടിയെ വിവാഹം കഴിച്ചു. ഇതില്‍ ഒരു കുഞ്ഞുജനിച്ചു.
വിവാഹമോചനം മുതല്‍ സാമന്ത പ്രതിസന്ധികളിലൂടെ കടന്നുപോയി. അവസരങ്ങള്‍ കുറഞ്ഞു. താരപരിവേഷം പോലും ഉലഞ്ഞു. ആ സമയത്താണ് സാമന്ത റൂത്ത് പ്രഭു രാജ് നിഡിമോരു എന്ന സംവിധായകനെ വിവാഹം കഴിച്ചത്. ദാമ്പത്യത്തിനിടയില്‍ ഇരുവരും ചേര്‍ന്ന് ഒരു സിനിമ ചെയ്തു. മാ ഇന്‍ടി ബന്താരം എന്ന ഈ സിനിമ സൂപ്പര്‍ ഹിറ്റായി. സ്ത്രീപ്രാധാന്യമുള്ള ഈ സിനിമയില്‍ സാമന്തയാണ് നായിക. സംവിധാനം ചെയ്തത് രാജ് നിഡിമോരുവും. ഈ വിജയത്തിന് പിന്നാലെ സാമന്ത ആ സന്തോഷവാര്‍ത്ത സിനിമ ലോകത്തെ അറിയിച്ചു. താന്‍ ഗര്‍ഭിണിയാണ്. അങ്ങിനെ സാമന്ത അവരുടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയായിരുന്നു.