ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും യുവതിയുടെ പരാതി.സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യന്‍, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പ്രതികള്‍ ഇത് മറ്റൊരു സുഹൃത്തിന് അയച്ചു.
ഇത് മനസിലാക്കിയ യുവതി പൊലിസിനെ സമീപിക്കുകയായിരുന്നു. ജിയോ സെബാസ്റ്റ്യന്‍ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാണെന്നാണ് വിവരം.സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















