Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ. മെഡിക്കൽ കോളേജ് എസിപിയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളും ക്രമസമാധാന ലംഘനങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നൽകിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ എ.ചന്ദ്രശേഖർ എസ്ഐടി രൂപവത്കരിച്ചത്. 2024 നവംബർ 16 ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്യുകയും വോട്ട് ചെയ്യാനെത്തുന്നവരെ തടയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് സംഘർഷത്തിലേക്കും വഴിവെച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്‌ക്കായി മെഡിക്കൽ കോളേജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളേജ് എസിപി അടക്കമുള്ളവർ വീഴ്‌ച്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയിൽ കാർഡുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് കോഴിക്കോട് എം.പി എം.കെ രാഘവനും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു.

Recent Posts