Thiruvananthapuram

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ജന്മഭൂമിയുടെ മാതൃസ്ഥാപനമായ മാതൃകാ പ്രചരണാലയത്തിനു കീഴില്‍ കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏര്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍, മേയര്‍ വി.വി. രാജേഷ്, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ജനം ടിവി എംഡി ചെങ്കല്‍ രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

അച്ചടി രംഗത്ത് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് മാതൃകാ പ്രിന്റ്‌ടെക്. 3000 ത്തിലധികം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ അത്യാധുനിക സംവിധാനത്തോട് കൂടിയാണ് പ്രിന്റ്‌ടെക് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക പ്രിന്റിങ് മെഷീനുകളാണ് സ്ഥാപിച്ചിരിക്കന്നത്. ആധുനിക രീതിയിലുള്ള പ്രിന്റിങ് ജോലികളും മാതൃകാ പ്രിന്റ്‌ടെകില്‍ ചെയ്യാന്‍ സാധിക്കും. ഉദ്ഘാടന യോഗത്തില്‍ വിശിഷ്ട വ്യക്തികള്‍ക്ക് പുറമെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംബന്ധിക്കും.

Recent Posts