മലപ്പുറം: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി എം ഒ . ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മഞ്ചേരി സ്വദേശി പി. മുഹമ്മദ് വസീമിന്റെ ഭാര്യ റീം സിത്താര (24) ആണ് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. ആദ്യ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവമുണ്ടാവുകയും ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അവിടെയെത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും മരിച്ചു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
















