India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അഭിനന്ദനമറിയിച്ച് മുൻ ക്രിക്കറ്റ് താരവും രാജ്യത്തെ പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി. 18-ാമത് ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് രവി ശാസ്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് . ഒപ്പം, മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പം ചെടിക്ക് നനയ്‌ക്കുന്ന ചിത്രവും രവി ശാസ്ത്രി പങ്ക് വച്ചു.

“ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, എനിക്ക് ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല. പ്രസിഡന്റ് പുടിനും, പ്രസിഡന്റ് ഷിയും, നമ്മുടെ മഹാനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ ഒരുമിച്ച് നിൽക്കുന്നു. അന്താരാഷ്‌ട്ര നയതന്ത്രത്തിന്റെ ഇത്തരമൊരു കാഴ്ച മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. മോദി ജിക്ക് എന്റെ സല്യൂട്ട്.” എന്നാണ് രവി ശാസ്ത്രിയുടെ കുറിപ്പ്.

ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെയ്യ് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

Recent Posts