തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. എന്നാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല. പവര്‍കട്ട് ഒരു മാസം വരെ തുടരും. മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കും. ഒക്‌ടോബര്‍ മുതലാണ് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.
യൂണിറ്റിന് ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങിക്കാം. ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മെയ് വരെയുള്ള ഹ്യസ്വകാല കരാറുകള്‍ക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാലാണ് അനുമതി നല്‍കുന്നതെന്നും തുടരാന്‍ അനുവദിക്കില്ലെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. മധ്യപ്രദേശില്‍ നിന്നും കൈമാറ്റ കരാര്‍ വഴി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നലെ ലഭിച്ചില്ല. അതിനാല്‍ 200 മെഗാവാട്ടിന്റെ അധിക കുറവു കൂടി നേരിടുന്നുണ്ട്.
















