ഗാന്ധിനഗര്‍: വന്ദേമാതരം ചൊല്ലുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ മോശം പെരുമാറ്റത്തിനെതിരെ പ്രിവിലേജ് കമ്മിറ്റി നടപടികള്‍ക്ക് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗധരി ഉത്തരവിട്ടു . മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം നടന്ന സംഭവത്തില്‍ വന്ദേമാതരം പൂര്‍ത്തിയാകും മുന്‍പ് ഖേഡവാല ഇരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വന്ദേമാതരത്തെയും സ്പീക്കറുടെ നിര്‍ദ്ദേശത്തെയും അനാദരിച്ച ഖേഡവാലയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വന്ദേമാതരം പരമ്പരാഗതമായി ആലപിക്കുന്ന ഭാഗത്ത് നില്‍ക്കുകയും തങ്ങള്‍ അംഗീകരിക്കാത്ത അധിക ചരണങ്ങള്‍ ചൊല്ലിയപ്പോള്‍ മാത്രം ഇരിക്കുകയുമായിരുന്നുവെന്ന് ഖേഡവാല സംഭവത്തെ ന്യായീകരിച്ചു.
















