ന്യൂഡൽഹി ; ബിജെപി വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാൻ സിജെപിയ്‌ക്ക് നിർദേശം നൽകി ഡൽഹി ഹൈക്കോടതി . പോസ്റ്റുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരോടാണ് ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത്.
നിങ്ങളെല്ലാം ചെറുപ്പക്കാരാണെന്നും പ്രതിഷേധിക്കാൻ മറ്റ് വഴികളുണ്ടെന്നും കോടതി പറഞ്ഞു, എന്നാൽ അത്തരം കാര്യങ്ങൾ പരിശോധിച്ചുറപ്പിക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഉചിതമല്ല. തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതായി സൗരവ് ദാസ് പറഞ്ഞു. കോടതിയെ സമീപിക്കുക എന്നതിലുപരി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്ന് കോടതി ഗൗരവ് ഭാട്ടിയയോട് വാക്കാൽ പറഞ്ഞു.
ഗൗരവ് ഭാട്ടിയ സിജെപി നേതാക്കളിൽ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും തനിക്കെതിരെ നടത്തുന്ന പോസ്റ്റുകൾക്ക് ഇടക്കാല വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















