ന്യൂദല്‍ഹി::മോദി സിജെപിക്കാരുടെ ഉറക്കം കെടുത്തുകയായിരുന്നു സെപ്തംബര്‍ അഞ്ചിന് ദല്‍ഹിയിലെ ശ്രീറാം കോളേജിലെത്തി പ്രസംഗിച്ചപ്പോള്‍. മോദിയുടെ അണമുറിയാതെ ഒഴുകുന്ന വാക്കുകള്‍ കേട്ട് വലിയൊരു സംഘം ജെന്‍സീ കുട്ടികള്‍ കയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്തു. 75 കാരനായ മോദി 20നും 30നും ഇടയില്‍ പ്രായമുള്ള സിജെപി നേതാക്കളെയും ഫലപ്രദമായാണ് സെപ്തംബര്‍ അഞ്ചിന് ശ്രീരാം കോളെജിലെ വിദ്യാര്‍ത്ഥികളായ ജെന്‍സീ കുട്ടികളോട് സംവദിച്ചത്.
ഇപ്പോള്‍ സിജെപിയുടെ സൗരവ് ദാസും അഭിജിത് ദീപ്കെയും എല്ലാം മോദിയുടെ പ്രസംഗത്തെ പല വിധത്തില്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു സമൂഹമാധ്യമങ്ങളില്‍. പക്ഷെ മോദി ആ കോളെജിലെ ജെന്‍ സീ തലമുറയെ കീഴടക്കിക്കഴിഞ്ഞിരുന്നു.
“”ഒരു ഗ്ലാസില്‍ വെള്ളമുണ്ടെങ്കില്‍ നിങ്ങള്‍ ശുഭാപ്തി വിശ്വാസക്കാരാണെങ്കില് ഗ്ലാസില്‍ പാതി വെള്ളമുണ്ടെന്നും നിരാശരാണെങ്കില് ഗ്ലാസ് പാതി ശൂന്യമാണെന്നും പറയുമെന്ന് പറഞ്ഞ മോദി ഒരു കാര്യം കൂടി പറഞ്ഞു. താന്‍ ഇപ്പോള്‍ പാതി വെള്ളമുള്ള ഒരു ഗ്ലാസ് കണ്ടാല്‍ ഇതിനെ മറ്റൊരു രീതിയിലാണ് ഇപ്പോള്‍ കാണുക. ഇതൊരു നിറഞ്ഞ ഗ്ലാസാണെന്നേ ഞാന്‍ പറയൂ. പാതി വെള്ളവും പാതി വായുവും നിറഞ്ഞ, ഒരു നിറഞ്ഞ ഗ്ലാസ്…”.- മോദിയുടെ പ്രസംഗത്തിലെ ഇത്തരം ഭാഗങ്ങള്‍ക്ക് വന്‍ കയ്യടിയാണ് ലഭിച്ചത്. ഒപ്പം മോദി ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളര്‍ച്ചയെ വിമര്‍ശിക്കുന്നവരെ പരിഹസിക്കാനും ദിമാഗി നക്സലുകളെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനും മോദി മറന്നില്ല.
മോദി ശ്രീറാം കോളെജില്‍ എത്തുന്നത് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13 വര്‍ഷം മുന്‍പ് 2013ല്‍ മോദി ശ്രീറാം കോളെജില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടത്. അതുപോലെ 2026ല്‍ സിജെപി എന്ന വെല്ലുവിളിയെ മറികടന്ന് നീന്താനാണ് മോദി ശ്രീറാം കോളെജിലെ വേദി ഉപയോഗപ്പെടുത്തിയത്.
















