തിരുവനന്തപുരം: ഓര്‍മ്മയുണ്ടോ റിയ ആഹിര്‍ എന്ന യുവതിയെ. മഹാരാഷ്‌ട്രയില്‍ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തിയ പെണ്‍കുട്ടിയെ. ഇക്കുറി ബിഗ് ബോസ് മുഴുവനായി ജന്തര്‍മന്തര്‍ സമരക്കാര്‍ക്ക് നീക്കിവെച്ചതുപോലെയാണ്. അതുകൊണ്ടാകാം റിയ ആഹിറിന് ഹിന്ദി ബിഗ് ബോസില്‍ സെലക്ഷന്‍ കിട്ടിയത്.
പൊതുവേ സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ നടന്ന സമരത്തെ പിന്തുണച്ച് ഹിന്ദി ഉള്‍പ്പെടെ എല്ലാ ഭാഷകളിലും ആരംഭിച്ച ബിഗ് ബോസിന് എന്തായാലും മുംബൈില്‍ തിരിച്ചടി കിട്ടി. ബിഗ് ബോസ് ഹിന്ദിയില്‍ ആദ്യറൗണ്ടില്‍ തന്നെ എലിമിനേഷന്‍ റൗണ്ടില്‍ പുറത്തായത് നരേന്ദ്രമോദിയെ താഴെയിറക്കാന്‍ ജെന്‍ സീകള്‍ക്കൊപ്പം നിന്ന റിയ ആഹിര്‍ ആണ്. ബിഗ് ബോസിന്റെ ആദ്യ റൗണ്ടില്‍ തന്നെ റിയ ആഹിര്‍ പുറത്തായതോടെ ബിഗ് ബോസ് നടത്തിപ്പുകാര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. ഇക്കുറി മലയാളത്തില്‍ മോഹന്‍ലാല്‍ പോലും ബിഗ് ബോസ് അവതരിപ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഭരണഘടന കൈകളിലെടുത്ത് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിച്ചാണ് തുടങ്ങിയത്. എന്തൊരു വിരോധാഭാസം.
പൊതുവേ ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും ഇക്കുറി ബിഗ് ബോസിലേക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്തിന് ജന്തര്‍ മന്തര്‍ സമരത്തിന് സ്വന്തം പോക്കറ്റില്‍ നിന്നുള്ള പണം കൊണ്ട് വിമാനം പിടിച്ചു പോയ രഞ്ജിനി ഹരിദാസ് വരെ മലയാളം ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ഒരു പാനലില്‍ അംഗമായിരുന്നു. അതുപോലെ ഹിന്ദി പതിപ്പില്‍ ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിറും ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി. പക്ഷെ ആദ്യ എലിമിനേഷനില്‍ തന്നെ റിയ ആഹിറിനെ ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ പുറത്താക്കി.
ജനങ്ങളുടെ വോട്ട് കൂടുതല്‍ കിട്ടുന്നവര്‍ക്കാണ് ബിഗ് ബോസില്‍ നില‍്ക്കാന്‍ കഴിയുക. വോട്ട് കുറഞ്ഞവര്‍ പുറത്താകും. സിജെപിയുടെ സമരത്തിന്റെ പേരില്‍ ജിഹാദി മാധ്യമങ്ങളുടെ കയ്യടി നേടിയ റിയ ആഹിറിന് പക്ഷെ. ജനങ്ങളുടെ വോട്ട് കിട്ടിയില്ല. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളാണല്ലോ ഇക്കുറി സിജെപി നേതൃത്വത്തിലുള്ള ജെന്‍ സീ സമരത്തിന് വലിയ ഹൈപ് കൊടുത്തത്. ഫെയ്സ്ബുക്ക്, ഗൂഗിള്‍, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നവര്‍ക്ക് എല്ലാവിധം ആശയപിന്തുണയും നല്‍കുന്നത് ഈ അമേരിക്കന്‍ കമ്പനികളാണ്. പക്ഷെ റിയ ആഹിറിനെപ്പോലെ അമേരിക്കന്‍ സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയവര്‍ക്കൊന്നും ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയില്ലെന്ന് ബിഗ് ബോസ് തെളിയിച്ചു. അതിനാലാണല്ലോ, ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല‍് റിയാ ആഹിറിനെ ഹിന്ദി ബിഗ് ബോസില്‍ ആദ്യ റൗണ്ടില്‍ തന്നെ സല്‍മാന്‍ ഖാന്‍ പുറത്താക്കിയത്.
റിയ ആഹിര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായതിനെച്ചൊല്ലി ബിജെപി യുവതാരം യുവരാജ് ഗോകുല്‍ ഒരു പരിഹാസപോസ്റ്റ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ” നരേന്ദ്രമോദിയെ താഴെയിറക്കാന്‍ ജെന്‍ സി കളുടെ മുഴുവന്‍ കുത്തകയേറ്റെടുത്ത് അവതരിച്ച ഈ അവതാരത്തിനെ ഓര്‍മ്മയുണ്ടല്ലോ അല്ലേ….മറ്റേ ബസ് ഒക്കെ തടഞ്ഞ് നിര്‍ത്തി മാസ്സ് ബിജിഎം ഒക്കെ ഇട്ട് വന്ന അവതാരം….ആ അവതാരം ബിഗ് ബോസ്സില്‍ പോയി…. ജെന്‍ സി കളുടെ കുത്തക അവതാരത്തിനായത് കൊണ്ട് എല്ലാ വോട്ടും പിന്തുണയും അവതാരത്തിന് തന്നെ കിട്ടും എന്ന് പറഞ്ഞാണ് പോയത്….വോട്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ജെന്‍ സി കള്‍ എല്ലാം കൂടെ വേറേതോ വിരല് പൊക്കി കാണിച്ചത്രേ…. അങ്ങനെ അവതാരത്തിനെ ആദ്യ ദിവസം തന്നെ സല്ലുഭായ് (സല്‍മാന്‍ ഖാന്‍) ആദ്യ എലിമിനേഷന്‍ ആക്കി പറഞ്ഞ് വിട്ടു….അടിക്കുറിപ്പ് – കംപ്ലീറ്റ് പുട്ടിയാണ് കേട്ടാ…. ഇത്രേം പുട്ടി ഇട്ടിട്ടും നാട്ടുകാര്‍ക്ക് പിടിച്ചില്ല എന്നതാണ് ഹൈലൈറ്റ്….”















