കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബർ ആറിനു വൈകിട്ട് അഞ്ചുമണിക്ക് അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ സമർപ്പിക്കും.
കേരള സാംസ്‌ക്കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ കൂടാതെ ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ നിരവധി കൃതികളുടെ കർത്താവാണ് അദ്ദേഹം. 2023 ൽ എഴുത്തച്ഛൻ പുരസ്‌കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചു.











