ശ്രീനഗര്‍: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ കൊച്ചിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് തുടക്കമായി. വിനോദ സഞ്ചാരമേഖല, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ പവര്‍ പ്ലാന്റ് പ്രൊജക്ടുകള്‍ എന്നിവ മാധ്യമ പ്രതിനിധികള്‍ക്ക് നേരിട്ട് കണ്ട് മനസിലാക്കാന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ജന്മഭൂമി അടക്കം കേരളത്തിലെ 11 മാധ്യമങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്. പിഐബി കൊച്ചി ഡയറക്ടര്‍ ധന്യ സനല്‍ ഐഐഎസ,് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഗോപിക ജി. എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
യാത്രയുടെ ആദ്യദിനത്തില്‍ മാദ്ധ്യമപ്രതിനിധി സംഘം ശ്രീനഗറിലെ പിഐബി ഓഫീസ് സന്ദര്‍ശിച്ചു. ശ്രീനഗര്‍ പിഐബി ഡയറക്ടര്‍ ഖാസി മൊഹമ്മദ് സല്‍മാന്‍ ഇബ്രാഹിം ഐഐഎസ് കശ്മീരിലെ വിനോദസഞ്ചാരം, വാര്‍ത്താ വിനിമയം, പിഐബി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാരാമുള്ള ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗും സംഘം സന്ദര്‍ശിച്ചു. ഒരാഴ്ച നീളുന്ന യാത്രയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തു നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാധ്യമം പ്രതിനിധികള്‍ നേരിട്ട് കണ്ട് മനസിലാക്കും.














