മുംബൈ: തോക്കുമായി, സര്‍ക്കാരുദ്യോഗസ്ഥരുടെ വ്യാജ ഐഡികാര്‍ഡ് ധരിച്ച് വന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മോദിയെ വധിക്കാനെത്തിയവരാണെന്ന സംശയിക്കുന്നു. ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
മുംബൈയില്‍ ബികെസി ഏരിയയിലെ റിലയന്‍സിന്റെ ജിയോ വേള്‍ഡ് പ്ലാസയിലേക്കാണ് വ്യാജ സര്‍ക്കാര്‍ ഐഡി കാര്‍ഡ് ധരിച്ച് യുവാക്കള്‍ നുഴഞ്ഞുകയറിയത്. മുംബൈയില്‍ ആഗോള ഫിന്‍ടെക് സമ്മേളനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ സംഭവം.
യുവാക്കളെ കോടതി സെപ്തംബര്‍ 11 വരെ റിമാന്‍റ് ചെയ്തു.
















