പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്നത് എഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും
ഭോപ്പാൽ : മധ്യപ്രദേശിലെ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റുന്നതിനിടെ പോലീസിനെ ആക്രമിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ കേസ് . പള്ളിക്ക് പുറത്ത് നടന്ന കലാപത്തിൽ ഉൾപ്പെട്ടവരെയും പോലീസിന് നേരെ കല്ലെറിഞ്ഞവരെയും പിടികൂടിയിട്ടുണ്ട്. ഏഴ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 15 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കിയവർക്കും കല്ലെറിഞ്ഞവർക്കും നേരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, നൂറിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പോലീസ് അടച്ചുപൂട്ടുകയും അവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ബുൾഡോസറുകളും ജെസിബികളും ഉപയോഗിച്ച് ഒരു പള്ളി പൊളിച്ചുമാറ്റുന്നത് എ ഐ വഴി സൃഷ്ടിച്ച പ്രചരിപ്പിച്ച അക്കൗണ്ടുകൾക്കാണ് പൂട്ടു വീഴുന്നത് . ഈ വീഡിയോകൾ നൂറോളം പേരാണ് ഷെയർ ചെയ്തത് . ഈ വീഡിയോകൾ പ്രദേശത്ത് സംഘർഷം വർദ്ധിപ്പിച്ചു. ഉജ്ജൈൻ പോലീസിന്റെ സോഷ്യൽ മീഡിയ ടീം നിരവധി ദിവസങ്ങളായി ഈ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയായിരുന്നു.സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിച്ച ഷഹർ ഖാസിയെയും ഒരു കൂട്ടം മുസ്ലീം സമൂഹം ലക്ഷ്യം വയ്‌ക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
















