
ഇസ്ലാമബാദ് : പാകിസ്താൻ ഭീകരനും ലഷ്കർ-ഇ-ത്വയ്യിബ നേതാവുമായ ഹാഫീസ് മുഹമ്മദ് സയീദ് 100 ഭീകരരെ കശ്മീരിലേക്ക് അയയ്ക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ സിയാല്‍ക്കോട്ടില്‍ നിന്നും കശ്മീര്‍ അതിര്‍ത്തിയിലൂടെ കടന്ന ഒരു പാകിസ്ഥാന്‍കാരനെ ഇന്ത്യന്‍ സേന പിടികൂടി.
പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ ലൂനി പുന്ദ്ര ഗ്രാമത്തിലെ നസീര്‍ സദീര്‍ എന്നയാളൊണ് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. ജമ്മു കശ്മീരിലെ കനാചക് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ പാകിസ്ഥാന്റെ അതിര്‍ത്തി ഗ്രാമത്തില്‍ ജീവിക്കുന്നയാളാണെന്ന് കണ്ടെത്തി. അറിയാതെ ഇന്ത്യയിലേക്ക് കടന്നതാണെന്നാണ് ഇയാളുടെ വാദം.
ഇതോടെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഇയാളെ പാകിസ്ഥാനിലെ അതിര്‍ത്തി പൊലീസായ റേഞ്ചേഴ്സിന് കൈമാറി. ഇന്ത്യയുടെ അതിര്‍ത്തിയിലൂടെ ഇയാളെ പാകിസ്ഥാനിലേക്ക് അയയ്‌ക്കുകയായിരുന്നു.
ഇയാളെ പിടികൂടിയ വിവരം അറിയിക്കാന്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സിനെ വിളിക്കുകയായിരുന്നു. പിന്നീട് ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തി. ഇതിന് പിന്നാലെ ഇയാളെ പാകിസ്ഥാന്‍ റേഞ്ചേഴ്സിനെ ഏല്‍പിക്കുകയായിരുന്നു.