മുംബൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തുടനീളമുള്ള വിവിധ റീജണൽ റൂറൽ ബാങ്കുകളിലെ തസ്തികകളി ലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ റീജണൽ റൂറൽ ബാങ്കുകളിലാണ് നിയമനം. യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും അപേക്ഷിക്കാം. 28 പങ്കാളിത്ത ബാങ്കുകളിലെക്കായി ആകെ 13,706 ഒഴിവുകളിലേക്കാണ് നിയമനം. കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകൾ ഉണ്ട്.
www.ibps.in വഴി അപേക്ഷിക്കാം | അവസാന തീയതി സെപ്‌തംബർ 21
തസ്തികകള്‍: ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്/ക്ലർക്ക്), ഓഫീസർ സ്കെയിൽ I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (സ്പെഷ്യലിസ്റ്റ് ഓഫീസർ), ഓഫീസർ സ്കെയിൽ III (സീനിയർ മാനേജർ).
യോഗ്യത:
ഓഫീസ് അസിസ്റ്റന്റ് ആൻഡ് ഓഫീസർ സ്കെയിൽ 1
ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ഓഫീസർ സ്കെയിൽ II (സ്പെഷ്യലിസ്റ്റ് ഓഫീസർ)
ഐടി, നിയമം, ഫിനാൻസ്, അക്കൗണ്ടൻസി, അഗ്രികൾച്ചർ തുടങ്ങിയ മേഖലകളിൽ ബിരുദവും പ്രവൃത്തിപരിചയവും.
ഓഫീസർ സ്കെയിൽ III
കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദവും ബാങ്ക് അല്ലെങ്കിൽ ധനസ്ഥാപനങ്ങളിൽ ഓഫീസറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി:
ഓഫീസ് അസിസ്റ്റന്റ്: 18- 28.
ഓഫീസർ സ്കെയിൽ 1: 18-30. ഓഫീസർ സ്കെയിൽ II: 21-32. ഓഫീസർ സ്കെയിൽ III: 21-40. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ (Preliminary and Main/Single Exam), ഇന്റർവ്യൂ (ഓഫീസർ തസ്തികകൾക്ക് മാത്രം) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. എസ് സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയാണ് അപേക്ഷാഫീസ്. മറ്റെല്ലാ വിഭാഗക്കാർക്കും 850 രൂപ.
















