Sports

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പിരിച്ച പണം തിരികെ കൊടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ഇന്ന് മുതല്‍ 10 വരെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് കായികമേള നടക്കുന്നത്. ക്വാറി മുതലാളിമാരില്‍ നിന്നും ബാറുകളില്‍ നിന്നും വ്യാപക പണപ്പിരിവ് നടത്തിയത് വിവാദമായതോടെയാണ് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ഫിനാന്‍സ് കമ്മിറ്റി രൂപീകരിച്ചത്. വിവിധ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു തീരുമാനം. എന്നാല്‍ കൊല്ലത്തും തിരുവനന്തപുരത്തും ചില സബ്ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയത് പോലീസി
ന് അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തില്‍ കണക്ക് അവതരിപ്പിച്ചപ്പോഴാണ് പണപിരിവ് കണ്ടെത്തിയത്. ഇതോടെ പിരിച്ച പണം തിരിച്ച് കൊടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ സ്‌പോര്‍ട്‌സ് ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷമെടുത്ത് മേള നടത്താന്‍ തീരുമാനിച്ചു.

Recent Posts